The house where the nature hums to the music of man!
You get attuned to the spaces around you just as much as the place you stay in gets attuned to you. We believe that buildings lead a life of their own like the people inside them, and that their beauty lie in the way they take to the passing time. For us, what makes a home beautiful is the way it is loved, and to a create home like that, we try to understand what its residents love and want to spend their time on.
Flautist ആയ, കലാകാരനായ രാജീവിനും കുടുംബത്തിനും വേണ്ടി വിഭാവനം ചെയ്ത വീടാണ് ഇത്.
ജീവിതം കെട്ടിടങ്ങൾക്കും മനുഷ്യരെപോലെത്തന്നെയാണ് എന്നാണ് ഞങ്ങൾ കരുതാറ്. അവയിൽ സ്നേഹിക്കപ്പെടുന്നവയെ കാഴ്ചയിൽ നമുക്ക് വേറിട്ടറിയാം. അകം തൊട്ടുണർത്തുന്ന സൂര്യനും, ചുമരിലെ കുട്ടിവരകളും, നടുമുറ്റത്തിൽ വളർന്നു പടർന്ന മുല്ലവള്ളിക്കൂട്ടവും, പകുതിവായിച്ചുമടക്കിവച്ച പുസ്തകത്തിനടുത്ത് തറയിലിരിക്കുന്ന ഒഴിഞ്ഞ ചായക്കപ്പുമെല്ലാം കഥപറയാൻ അപ്പോൾ കെട്ടിടങ്ങൾക്കൊപ്പം കൂടും. പ്രായം കൂടുംതോറും പറയാനുള്ള കഥകളും കൂടി, കാലം അവയെ കൂടുതൽ സുന്ദരമാക്കും. അത്തരം കെട്ടിടങ്ങളാണ് ഞങ്ങളുടെ സ്വപ്നം. ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങളറിയാനും, സ്വന്തമാക്കുന്നതിൽ അവർ അഭിമാനിക്കാനും അത് സ്നേഹിക്കപ്പെടാനും അതുകൊണ്ടുതന്നെ ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്.
Location | Nadathara, Thrissur, Kerala |
Year of Completion | 2019 |
Built-up Area | 2,600 Sq.Ft. |
Plot Area | 6 Cents / 243 Sq.Mt. / 2612 Sq.Ft. |
“Sarangi” was thus designed for a family of six, including Rajeev, his wife, kids, and his elderly parents. Rajeev is a flautist and loves to surround himself with music, art, and nature. The plot was in 6 cents and located in a dense residential area. Considering the location, we decided to design it as an inward-looking home, in a way that the family can still enjoy the trees and the breeze within the privacy of their home. All the spaces connect and draw life from the courtyard, the heart of the home. The verandah space in front of the stairway act as the venue for small performances during close gatherings. The hand-rail of the stairs are designed as flute notations, in which is hidden the ragas Mohanam and Madhyamavathi – Rajeev’s favorites, then serve as the perfect backdrop for it.
ഈ വീട്ടിൽ വീട്ടുകാർക്കുവിരുന്നായി പാട്ടും മഴയും കാറ്റും വെളിച്ചവുമെല്ലാം കൂട്ടിനു വരണമെന്ന് രാജീവ് ഇഷ്ട്ടങ്ങളൊക്കെ പറഞ്ഞപ്പോൾത്തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു. ഇവിടുത്തെ സ്റ്റെയർകേസും, കൂട്ടം കൂടുമ്പോൾ പാട്ടു പാടാനോ flute വായിക്കാനോ നൃത്തം ചവിട്ടാനോ ഒക്കെയുള്ള വേദിയായി മാറ്റാവുന്ന അതിനുമുൻപിലെ കുഞ്ഞുവരാന്തയും, വൈകുന്നേരം വിളക്ക് വയ്ക്കാനുള്ള സ്ഥലവും, വീടിന്റെ ഹൃദയഭാഗം എന്ന് പറയാവുന്ന നടുമുറ്റവും, അവിടേക്കു തിരിഞ്ഞിരിക്കുന്ന ഊണുമുറിയും സ്വീകരണമുറിയും, രാവിലെ പത്രം വായിച്ചിരിക്കാനോ അല്ലെങ്കിലൊന്നു വിശേഷം പറഞ്ഞിരിക്കാനോ പൊതുഇടങ്ങളൊക്കെ കാണാവുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള കോഫി കോർണറും ഒക്കെയാണ് താഴെയുള്ള ചിത്രങ്ങളിൽ.
ഗോവണിയുടെ കൈവരികൾ, Staircase Handrail ഞങ്ങൾ ഇതിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത് Flute Notations പോലെയാണ്. അടഞ്ഞും തുറന്നുമിരിക്കുന്ന ആ വൃത്തങ്ങളിൽ നിങ്ങൾ കാണുന്ന അലങ്കാരങ്ങൾക്കുമപ്പുറം രാജീവിന്റെ ഇഷ്ട്ടരാഗങ്ങളായ മോഹനവും മദ്ധ്യമാവതിയും ഒളിഞ്ഞിരിപ്പുണ്ട്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനൊടുവിൽ മനസ്സുമടുക്കാതിരിക്കാൻ ഞങ്ങൾ ഇവിടെയുണ്ടെന്നോർമ്മിപ്പിച്ച് സ്വരങ്ങൾ കൂടെയുണ്ടാവാൻ, ലോകത്തിലെവിടെയാണെങ്കിലും ഓർമ്മയിൽ സാന്ത്വനമായി വീട് മനസ്സിലുണ്ടാവാൻ, സുഖത്തിനും ദുഖത്തിനും ഇരുട്ടിനും വെളിച്ചത്തിനും ഇടയിലെ ജീവിതത്തിന്റെ ഭംഗി തേടാൻ പ്രചോദിപ്പിക്കുന്നതാവട്ടെ വീടും വീട്ടിലെ ഘടകങ്ങളും എന്ന ചിന്തയിലാണ് ഇവയോരോന്നും ഞങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.
കാര്യം കേട്ടപ്പോൾ കൃത്യം അളവിലുള്ള MS pipe, scrap-ഇൽ പോയി തപ്പിയെടുത്ത ഫാബ്രിക്കേറ്റർ റഹീമിനും, circular knot തെളിഞ്ഞു കാണുന്ന തടി തേടിപ്പിടിച്ച സനൂപിനും, പ്രത്യേകം നന്ദി. പിന്നെ, ഓരോന്നും വേണ്ടപോലെ നോക്കിക്കാണുന്ന, മനസ്സിലാക്കുന്ന, ആസ്വദിക്കുന്ന, രാജീവിനും കുടുംബത്തിനും ഞങ്ങളുടെ നിറഞ്ഞ സ്നേഹം.